പേരാവൂർ താലൂക്ക് ആശുപത്രിയുടെ ഭാവി 5 ന് തിരുവനന്തപുരത്ത് തീരുമാനിക്കും.

പേരാവൂർ താലൂക്ക് ആശുപത്രിയുടെ ഭാവി 5 ന് തിരുവനന്തപുരത്ത് തീരുമാനിക്കും.
Aug 1, 2026 01:21 PM | By PointViews Editor

പേരാവൂർ : പുതിയ കെട്ടിടത്തിൻ്റെ നിർമാണം പ്രവൃത്തികൾ ഒരിടത്തും എത്താത്ത സാഹചര്യത്തിൽ പേരാവൂർ താലൂക്ക് ആശുപ്രതിയുടെപ്രവർത്തനത്തിൽ നേരിടുന്ന അനിശ്ച‌ിതത്വം ചർച്ച ചെയ്യുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ്റെ അധ്യക്ഷതയിൽ ഓഗസ്റ്റ് 5 ന് 2മണിക്ക് തിരുവനന്തപുരത്ത് അടിയന്തര യോഗം ചേരും. പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ചേരുന്ന യോഗത്തിൽ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡിഎച്ച് എസ്, ഡിഎംഒ, ജില്ലാ കലക്ടർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ശ്രീധരൻ, വൈസ് പ്രസിഡൻ്റ് ബൈജു വർഗീസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട്, കിഫ്ബി, ഊരാളുങ്കൽ, കെഎസ്ഇബി, വാപ്കോസ് പ്രതിനിധികൾ, ഡിപിഒ തുടങ്ങിയവർ പങ്കെടുക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു വർഗീസ് മന്ത്രി സണ്ണി ജോസഫ് മുഖേന നൽകിയ നിവേദനത്തെ തുടർന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി അടിയന്തര യോഗം വിളിച്ചു ചേർക്കുന്നത്. കെ.കെ.ശൈലജ ആരോഗ്യ വകുപ്പ് മന്ത്രി ആയിരിക്കുമ്പോൾ 2021 ഫെബ്രുവരി 22 നാണ് കെട്ടിടത്തിൻ്റെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. 53 കോടി രൂപ മുടക്കിൽ നിർമിക്കാനുള്ള ആശുപത്രിയുടെ മാസ്‌റ്റർ പ്ലാൻ തയാറാക്കിയപ്പോൾ ഏഴ് നില കെട്ടിടമാണ് നിഷ്കർഷിച്ചിരുന്നത്. എന്നാൽ പിന്നീട് അത് മൂന്ന് നില കെട്ടിടമാക്കി മാറ്റി ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കരാർ നൽകിയ ശേഷം വീണ്ടും ഡ്രോയിങ്ങിൽ മാറ്റം വരുത്തുകയും ചെയ്തു‌. ഭേദഗതി ചെയ്ത അന്തിമ ഡ്രോയിങ് ഇതുവരെ നിർമാണ ഏജൻസിക്ക് കൈമാറിയിട്ടില്ല. ഇതാണ് നിർമാണ പ്രവർത്തനങ്ങൾ അനിശ്ചിതമായി വൈകാൻ പ്രധാന കാരണം. ആശുപത്രിക്ക് ആവശ്യമായ ട്രാൻസ്ഫോർമറും അനുബന്ധ വൈദ്യുത ഉപകരണങ്ങളും സ്‌ഥാപിക്കുന്നതിന് ഏകദേശം 6.5 ലക്ഷം മുടക്കണം. ഈ സാമ്പത്തിക ബാധ്യത ആരാണ് വഹിക്കേണ്ടതെന്ന കാര്യത്തിൽ തർക്കം നിലനിൽക്കുകയാണ്. ഈ വിഷയത്തിൽ കിഫ്ബി വ്യക്‌തമായ തീരുമാനം അറിയിച്ചിട്ടില്ല. ഇതും നിർമാണം വൈകുന്നതിന് കാരണമാണ്. നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമഗ്രികളും തൊഴിലാളികളെയും വേണ്ടത വിന്യസിച്ചിട്ടില്ല എന്ന പരാതിയും പേരാവൂർ ബ്ലോക്ക് പഞ്ചായത്തിനുണ്ട്. വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനത്തിലുള്ള കുറവും പണികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ സർക്കാരും ഊരാളുങ്കലും തമ്മിൽ നടത്തിയ കരാറിൻ്റെ പകർപ്പ് അംഗീകരിച്ച പ്ലാൻ, എസ്‌റ്റിമേറ്റ്. മറ്റ് അനുബന്ധ രേഖകൾ എന്നിവയുടെ യാതൊരു പകർപ്പും പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന് ലഭ്യമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ഗുരുതരമായ വീഴ്ച്‌ചയാണെന്ന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ചൂണ്ടിക്കാട്ടുന്നു ജനപ്രതിനിധികൾക്ക് പോലും രേഖകൾ ലഭ്യമല്ല കെട്ടിട നിർമാണത്തിലെ പ്രതിസന്ധിക്ക് പുറമേ ആശുപത്രിയുമായി ബന്ധപ്പെടുന്ന മറ്റ് വിഷയങ്ങളും തിരുവനന്തപുരത്തെ യോഗത്തിൽ ചർച്ച ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലേയ്ക്കും. താലൂക്ക് ആശുപത്രിയുടെ പരിസരത്തെ ചില വീടുകളിലേയ്ക്കുമുള്ള വഴി തടസ്സപ്പെടുത്തി കൊണ്ട് നിർമിച്ച മതിൽ സംബന്ധിച്ച തർക്കവും ചർച്ച ചെയ്യും. പേരാവൂർ താലൂക്ക് ആശുപത്രിയ്ക്ക് ആദ്യം ഉണ്ടായിരുന്ന നെഹ്റു സ്‌മാരക ആശുപത്രി എന്ന പേര് പുനസ്‌ഥാപിക്കണമെന്ന ബ്ലോക്ക് പഞ്ചായത്തിൻ്റെ പ്രമേയവും ചർച്ച ചെയ്യും. താലൂക്ക് ആശുപത്രിക്ക് ആനുപാതികമായ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങളും തസ്‌തികകളും ഉണ്ടാവണം. കൂടാതെ സ്പെഷ്യാലിറ്റികൾ ശക്‌തിപ്പെടുത്തുകയും വേണം. വിവിധ വിഭാഗങ്ങളിലായി 9 ഒഴിവുകൾ നിലവിലുണ്ട്. അതിനു പുറമേ അധികമായി 31 തസ്‌തികകളും ആവശ്യമുണ്ട്. 12 പുതിയ തസ്ത‌ികകളും ഉണ്ടാവണം.

1974 ൽ ആണ് ഇന്നത്തെ പേരാവൂർ സർക്കാർ ആശുപത്രി പ്രവർത്തനം തുടങ്ങിയത്. 2008 ലാണ് താലൂക്ക് ആശുപത്രിയാക്കി ഉയർത്തിയത്.

ആശുപത്രി എന്ന പേര് പുനസ്‌ഥാപിക്കണമെന്ന ബ്ലോക്ക് പഞ്ചായത്തിൻ്റെ പ്രമേയവും ചർച്ച ചെയ്യും. താലൂക്ക് ആശുപത്രിക്ക് ആനുപാതികമായ സുപ്പർ സ്പെഷ്യാലിറ്റി സേവനങ്ങളും തസ്‌തികകളും ഉണ്ടാവണം. കൂടാതെ സ്പെഷ്യാലിറ്റികൾ ശക്‌തിപ്പെടുത്തുകയും വേണം. വിവിധ വിഭാഗങ്ങളിലായി 9 ഒഴിവുകൾ നിലവിലുണ്ട്. അതിനു പുറമേ അധികമായി 31 തസ്‌തികകളും ആവശ്യമുണ്ട്. 12 പുതിയ തസ്‌തികകളും ഉണ്ടാവണം.

. 1974 ൽ ആണ് ഇന്നത്തെ പേരാവൂർ സർക്കാർ ആശുപത്രി പ്രവർത്തനം തുടങ്ങിയത്. 2008 ലാണ് താലൂക്ക് ആശുപത്രിയാക്കി ഉയർത്തിയത്. പ്രതിദിനം 1000 ൽ അധികം രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയാണിത്. നൂറിൽ അധികം പേർ ഐപിയിലും എത്തുന്നുണ്ട്.

7 ഡയാലിസിസ് മെഷിനുകൾ ഉപയോഗിച്ച് 3 ഷിഫ്റ്റുകളിലായി 400 ൽ അധികം രോഗികൾക്ക് സൗകര്യം ഒരുക്കുന്നുണ്ട്. 3 ആംബുലൻസുകളുണ്ട്. ഒരു ട്രൈബൽ മൊബൈൽ യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്.

. ജനറൽ, പീഡിയാട്രിക്. ഇഎൻടി, ജനറൽ സർജറി, ഗൈനക്കോളജി, ഡൻ്റൽ സേവനങ്ങളാണ് നൽകുന്നത്. 24 മണിക്കൂർ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗവും ലബോറട്ടറി, ബ്ലഡ് സ്‌റ്റോറേജ് യൂണിറ്റ്. ഫാർമസി, എക്സറേ യൂണിറ്റ്എന്നിവയും ഉണ്ട്.

ലേബർ റൂം, ഓപ്പറേഷൻ തിയറ്റർ, പ്രൈമറി- സെക്കൻഡറി പാലിയേറ്റീവ് ഹോം കെയർ എന്നിവയും ഉണ്ട്. മാസത്തിൽ രണ്ട് തവണ ഒപ്റ്റോമെട്രിസ്റ്റിൻ്റെ സേവനവും നാല് തവണ അനുയാത്ര ടീമിൻ്റെ സേവനവും ലഭ്യമാണ്. ബുധൻ, വെള്ളി ദിവസങ്ങളിൽ ജീവിത ശൈലി രോഗ ക്ലിനിക്കും ബുധൻ, ശനി ദിവസങ്ങളിൽ പ്രതിരോധ കുത്തിവയ്‌പുകളും നടത്തുന്നുണ്ട്.

The future of Peravoor Taluk Hospital will be decided in Thiruvananthapuram on the 5th

Related Stories
കഷ്ടതയനുഭവിച്ചവരെയും പറ്റിച്ച ഭരണ കാലം കഴിഞ്ഞിട്ടും ദുരിതവഴിയെ പൂളക്കുറ്റിയും നെടുംപുറംചാലും മാടശേരിമലയും പിന്നെ പേര്യ ചുരവും.

Aug 1, 2026 10:33 AM

കഷ്ടതയനുഭവിച്ചവരെയും പറ്റിച്ച ഭരണ കാലം കഴിഞ്ഞിട്ടും ദുരിതവഴിയെ പൂളക്കുറ്റിയും നെടുംപുറംചാലും മാടശേരിമലയും പിന്നെ പേര്യ ചുരവും.

കഷ്ടതയനുഭവിച്ചവരെയും പറ്റിച്ച ഭരണ കാലം കഴിഞ്ഞിട്ടും ദുരിതവഴിയെ പൂളക്കുറ്റിയും നെടുംപുറംചാലും മാടശേരിമലയും പിന്നെ പേര്യ...

Read More >>
ടൈറ്റാനിയം അഴിമതി കേസിൽ ഇഡി അതി നാടകീയമായി പരാതിക്കാരൻ്റെ മൊഴിയെടുത്തു. ട്രാവൻകൂർ ടൈറ്റാനിയം വഴി ഇഡി പിണറായി വിജയനിലേക്ക്?

Jul 31, 2026 05:12 PM

ടൈറ്റാനിയം അഴിമതി കേസിൽ ഇഡി അതി നാടകീയമായി പരാതിക്കാരൻ്റെ മൊഴിയെടുത്തു. ട്രാവൻകൂർ ടൈറ്റാനിയം വഴി ഇഡി പിണറായി വിജയനിലേക്ക്?

ടൈറ്റാനിയം അഴിമതി കേസിൽ ഇഡി അതി നാടകീയമായി പരാതിക്കാരൻ്റെ മൊഴിയെടുത്തു. ട്രാവൻകൂർ ടൈറ്റാനിയം വഴി ഇഡി പിണറായി...

Read More >>
കോൺഗ്രസ് നേതാവ് ചെറുവളത്ത് വത്സനെ അനുസ്മരിച്ചു.

Jul 31, 2026 11:35 AM

കോൺഗ്രസ് നേതാവ് ചെറുവളത്ത് വത്സനെ അനുസ്മരിച്ചു.

കോൺഗ്രസ് നേതാവ് ചെറുവളത്ത് വത്സനെ...

Read More >>
ഏഴാമതും കർഷകൻ്റെ കഞ്ഞിയിൽ കരട് വിജ്ഞാപനമിടാൻ കേന്ദ്ര സർക്കാർ. പ്രതികരിക്കുന്നവരെ തമസ്കരിക്കാനും ശ്രമം

Jul 31, 2026 09:28 AM

ഏഴാമതും കർഷകൻ്റെ കഞ്ഞിയിൽ കരട് വിജ്ഞാപനമിടാൻ കേന്ദ്ര സർക്കാർ. പ്രതികരിക്കുന്നവരെ തമസ്കരിക്കാനും ശ്രമം

ഏഴാമതും കർഷകൻ്റെ കഞ്ഞിയിൽ കരട് വിജ്ഞാപനമിടാൻ കേന്ദ്ര സർക്കാർ. പ്രതികരിക്കുന്നവരെ തമസ്കരിക്കാനും...

Read More >>
ട്രാവൻകൂർ ടൈറ്റാനിയത്തെ നിലനിർത്തരുതെന്നും അഴിമതിയിൽ നടപടി വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും കത്ത് നൽകി.

Jul 31, 2026 06:25 AM

ട്രാവൻകൂർ ടൈറ്റാനിയത്തെ നിലനിർത്തരുതെന്നും അഴിമതിയിൽ നടപടി വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും കത്ത് നൽകി.

ട്രാവൻകൂർ ടൈറ്റാനിയത്തെ നിലനിർത്തരുതെന്നും അഴിമതിയിൽ നടപടി വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തര മന്ത്രി രമേശ്...

Read More >>
കളത്തിൽ കടുവയും പിന്നെ കണ്ണൂർ കലക്ടറും.

Jul 30, 2026 02:00 PM

കളത്തിൽ കടുവയും പിന്നെ കണ്ണൂർ കലക്ടറും.

കളത്തിൽ കടുവയും പിന്നെ കണ്ണൂർ...

Read More >>
Top Stories